Malayalam (232)
Tutor Marked Assignment
20% Marks Of Theory
I. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ ഒരെണ്ണത്തിന് 40 - 60 വാക്കിൽ ഉത്തരമെഴുതുക.
(1) വായിച്ചു കുറിപ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
(2) ഡയറിക്കുറിപ്പുകൾ തയ്യാറാക്കേണ്ടതിൻറെ ആവശ്യകത എന്ത് ?
II. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ ഒരെണ്ണത്തിന് 40 - 60 വാക്കിൽ ഉത്തരമെഴുതുക.
(1) 2020 ൽ കേരളത്തിലുണ്ടായ കോവിഡ് മരണനിരക്കുകളാണ് താഴെ നൽകിയിരിക്കുന്നത്. പട്ടിക പരിശോധിച്ച് നിഗമനങ്ങൾ സംഗ്രഹിക്കുക ?
(2) മണ്ണിനടിയിൽ മറഞ്ഞുകിടക്കുന്ന ചരിത്രാവശിഷ്‌ടങ്ങൾ ഏതെല്ലാം ?
(1) താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് ആശയങ്ങൾ സംക്ഷേപിച്ചെഴുതുക ?
ലോകത്തിലെ ഏറ്റവും വലിയ ത്യാഗിനിയാണ് മാതാവ്. തന്റെ മക്കൾക്കുവേണ്ടി എന്തു കഷ്ടമനുഭവിക്കാനും എന്തു ത്യാഗം ചെയ്യുവാനും അവർ തയ്യാറായിരിക്കും. മാതാവിനോടു നന്ദികേടു കാണിക്കുന്ന മനുഷ്യൻ ഹീനനാണ്, നികൃഷ്‌ടനാണ്. കളളനായാലും ദുഷ്ടനായാലും അമ്മയ്ക്ക് മകൻ മകൻ തന്നെ. മറ്റെല്ലാവരും നമ്മെ ത്യജിച്ചെന്നുവരാം, തളളിക്കളഞ്ഞെന്നുവരാം. എന്നാൽ ഏതു സന്ദർഭത്തിലും ഏതു സ്ഥിതിയിലും അമ്മയുടെ വാത്സല്യവും സഹായവും നമുക്കുണ്ടാകുമെന്നു തീർച്ചപ്പെടുത്താം.
(2) “നീലകണ്ഠസ്വാമിയെപ്പോൽ വിഷം താനേ ഭുജിച്ചിട്ടു ........" സൂചിതകഥ എഴുതുക ?
IV. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ ഒരെണ്ണത്തിന് 100 - 150 വാക്കിൽ ഉത്തരമെഴുതുക.
(1) ആശയവിപുലനം ചെയ്യുക 'പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം'
(2) മരത്തോടു മനുഷ്യൻ ചെയ്യുന്ന ദ്രോഹങ്ങൾ മരത്തിനു സ്‌തുതി എന്ന കവിതയിൽ എങ്ങനെ വിശദീകരിച്ചിരിക്കുന്നു ?
V. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ ഒരെണ്ണത്തിന് 100 - 150 വാക്കിൽ ഉത്തരമെഴുതുക.
(1) ഓണത്തിൻ്റെ ഒരുക്കങ്ങൾ 'എന്തെൻ്റെ മാവേലീ ഓണം വന്നു' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ചുരുക്കി വിവരിക്കുക
(2) ക്രൊമാനോൺ മനുഷ്യരെക്കുറിച്ച് ഒരു കുറിപ്പെഴുതുക
VI. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ ഒരെണ്ണത്തിന് 500 വാക്കിൽ ഉത്തരമെഴുതുക.
(1) പ്രകൃതിദുരന്തത്തിൽ വീടും വസ്‌തുവകകളും നഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുവാൻ ജില്ലാകളക്ടർക്ക് ഒരു അപേക്ഷ തയ്യാറാക്കുക
(2) വർദ്ധിച്ചുവരുന്ന വന്യമൃഗശല്യം ഒഴിവാക്കുന്നതിനായി നിങ്ങളുടെ നിർദ്ദേശങ്ങൾ ഉൾക്കൊളളിച്ചുകൊണ്ട് ഒരു ഉപന്യാസം തയ്യാറാക്കുക